കാസര്‍കോട്: തലപ്പാടിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ചുകയറി അപകടം. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലപ്പാടി ആര്‍ടിഒ ചെക്ക് പോസ്റ്റിന് സമീപം ആണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിറകില്‍ ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ഇടിച്ചുകയറുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്ന കാറിലുള്ളവര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്ന ഒരാള്‍ അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു പരിക്കേറ്റ ആദത്തെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഉള്ളാള്‍ പൊലീസ് കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രക്ഷപ്പെട്ട ഉപ്പള സ്വദേശി സിദ്ദീഖിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ടാങ്കര്‍ ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ചുകയറി അപകടം; കാറില്‍ നിന്ന് 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
17:21:00
0
കാസര്‍കോട്: തലപ്പാടിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ചുകയറി അപകടം. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലപ്പാടി ആര്‍ടിഒ ചെക്ക് പോസ്റ്റിന് സമീപം ആണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിറകില്‍ ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ഇടിച്ചുകയറുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്ന കാറിലുള്ളവര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്ന ഒരാള്‍ അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു പരിക്കേറ്റ ആദത്തെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഉള്ളാള്‍ പൊലീസ് കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രക്ഷപ്പെട്ട ഉപ്പള സ്വദേശി സിദ്ദീഖിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment
0 Comments