Type Here to Get Search Results !

Bottom Ad

പള്ളിയിലെ ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂര്‍: പള്ളിയിലെ ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സയ്യിദ് നഗര്‍ സിഎച്ച് റോഡിലെ ഈമാല്‍ പള്ളിയിലെ ജീവനക്കാരനായ ഝാര്‍ഖണ്ഡ് സ്വദേശി വസീം അക്രം (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌ക്കാരത്തിനു എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. പള്ളിയുടെ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് താമസസ്ഥലത്ത് നോക്കിയപ്പോഴാണ് ഉസ്താദിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി വസീം അക്രമിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad