Type Here to Get Search Results !

Bottom Ad

നിയമസഭ ലക്ഷ്യമിട്ട് ബി.ജെ.പി; കാസര്‍കോട്ട് അഡ്വ. ശ്രീകാന്തും മഞ്ചേശ്വരത്ത് എല്‍.അശ്വനിയും മത്സരിക്കും


കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടപ്പാക്കുന്ന 'വിഷന്‍ 2026' തന്ത്രത്തിന്റെ ഭാഗമായി കാസര്‍കോടും മഞ്ചേശ്വരവും പാര്‍ട്ടി എ ക്ലാസ് മണ്ഡലങ്ങളായി പ്രഖ്യാപിച്ചു. ശക്തമായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കി ത്രികോണ മത്സരം ശക്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം ഇതിന്റെ മുന്നോടിയായി രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ജനുവരിയില്‍ തന്നെ പ്രഖ്യാപിക്കാനാണ് ബിജെപി ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കാസര്‍കോട് മണ്ഡലത്തില്‍ അഡ്വ. ശ്രീകാന്തിനെയും മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍. അശ്വനിയെയും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.

സംഘടനാ ശക്തി, വോട്ടുശെയര്‍ വര്‍ധന, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ മത്സര സ്വഭാവം, ഭാവി വിജയസാധ്യത എന്നിവ കണക്കാക്കിയാണ് കാസര്‍കോടിനെയും മഞ്ചേശ്വരത്തെയും എ ക്ലാസ് പട്ടികയില്‍പ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതിലൂടെ ഗ്രൗണ്ട്് ലെവല്‍ പ്രവര്‍ത്തനം ശക്തമാക്കാനും ബൂത്ത്തല സംഘാടനം പൂര്‍ത്തിയാക്കാന്‍നും സാധിക്കുമെന്നതാണ് ബിജെപിയുടെ വിലയിരുത്തല്‍.

വിഷന്‍ 2026യുടെ ഭാഗമായി വടക്കന്‍ കേരളം ബിജെപി പ്രത്യേക ശ്രദ്ധാ മേഖലയാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കേന്ദ്ര പദ്ധതികളുടെ പ്രചാരണം, ികസന വിഷയങ്ങള്‍, ദേശീയത, സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവ മുഖ്യപ്രചാരണ ആയുധങ്ങളാക്കാനാണ് തീരുമാനം. സ്ഥനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലംതല കണ്‍വന്‍ഷനുകള്‍, നേതൃസമ്മേളനങ്ങള്‍, വികസന- വിഷന്‍ കാമ്പയിന്‍ എന്നിവ നടക്കും. ഒരുമുഴം മുന്നെ സ്ഥാനാര്‍ഥിയാകുന്നതോടെ കാസര്‍േേകാടും മഞ്ചേശ്വരവും ബിജെപിയുടെ പ്രധാന പരീക്ഷണഭൂമികളായി മാറുകയാണ്..

Tags

Post a Comment

0 Comments

Top Post Ad

Below Post Ad