കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ വിവരിക്കുന്ന ബ്ലോഗര്‍ ഖാദര്‍ കരിപ്പൊടിയുടെ വീഡിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. പത്തുവര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജ് ആശുപത്രിയായി പ്രവര്‍ത്തന സജ്ജമാകാത്തതിന്റെ കാസര്‍കോട് ജില്ലക്കാരുടെ അമര്‍ഷം വ്യക്തമാക്കുന്ന വിഡിയോ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കി. ഈ വീഡിയോ പലരും ടാഗ് ചെയ്യുകയും പിംഗ് ചെയ്യുകയും ചെയ്തു. 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കാസര്‍കോടിനായി ഈ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ തീര്‍ച്ചയായും പൂര്‍ത്തിയാക്കും. ആരോഗ്യമേഖലയെ വെന്റിലേറ്ററില്‍ നിന്ന് പുനര്‍ജീവിപ്പിക്കുകയും ചെയ്യും - വിഡി സതീഷന്‍ ഉറപ്പ് നല്‍കി.
കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ; ഖാദര്‍ കരിപ്പൊടിയുടെ വീഡിയോ വൈറല്‍; ഏറ്റെടുത്ത് പ്രതിപക്ഷ നേതാവിന്റെ ഉറപ്പ്
14:06:00
0
കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ വിവരിക്കുന്ന ബ്ലോഗര്‍ ഖാദര്‍ കരിപ്പൊടിയുടെ വീഡിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. പത്തുവര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജ് ആശുപത്രിയായി പ്രവര്‍ത്തന സജ്ജമാകാത്തതിന്റെ കാസര്‍കോട് ജില്ലക്കാരുടെ അമര്‍ഷം വ്യക്തമാക്കുന്ന വിഡിയോ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കി. ഈ വീഡിയോ പലരും ടാഗ് ചെയ്യുകയും പിംഗ് ചെയ്യുകയും ചെയ്തു. 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കാസര്‍കോടിനായി ഈ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ തീര്‍ച്ചയായും പൂര്‍ത്തിയാക്കും. ആരോഗ്യമേഖലയെ വെന്റിലേറ്ററില്‍ നിന്ന് പുനര്‍ജീവിപ്പിക്കുകയും ചെയ്യും - വിഡി സതീഷന്‍ ഉറപ്പ് നല്‍കി.
Tags

Post a Comment
0 Comments