Type Here to Get Search Results !

Bottom Ad

എസ്.ഐ.ആര്‍ എന്യുമറേഷന്‍ ഫോം ഡിജിറ്റലൈസ്; കാസര്‍കോട് ജില്ല ഒന്നാമത്, വിട്ടുപോയവരെ 18 വരെ ചേര്‍ക്കാം


കാസര്‍കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ 93.8ശതമാനം വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍. ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പലകാരണങ്ങളാല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലാത്തവര്‍ക്ക് 18 വരെ സമയപരിധിയുണ്ടെന്നും എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് 18നകം തിരികെ നല്‍കിയാല്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും കലക്ടര്‍ പറഞ്ഞു. കരട് വോട്ടര്‍ പട്ടിക നിലവില്‍ വന്ന ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി 22 വരെ സമര്‍പ്പിക്കാം.

ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക..ഈ കാലയളവിനുള്ളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫോം ആറും ഡിക്ലറേഷനും നല്‍കിയാല്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയും. കൃത്യനിര്‍വഹണത്തിനായി ചെല്ലുമ്പോള്‍ സംഭവസ്ഥലത്ത് ഇല്ലാതിരിക്കുക, മരിച്ചവര്‍, നിലവില്‍ മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ താമസിക്കുന്നവര്‍ തുടങ്ങിയ കാരണങ്ങളാണ് വോട്ടര്‍ പട്ടികയില്‍ പേര് വരാതിരിക്കാനുള്ള കാരണങ്ങള്‍.

1078686 വോട്ടര്‍മാര്‍ ഉള്ളതില്‍ 1011391 എന്യൂമറേഷന്‍ ഫോമുകളും ഡിജിറ്റലൈസ് ചെയ്താണ് സംസ്ഥാനത്ത് 100ശതമാനം പ്രവര്‍ത്തന മികവോടെ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഒന്നാമതെത്തിയത്. 6.2% ഫോമുകള്‍ തിരികെ ലഭിക്കാന്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ബിഎല്‍ഒമാരുടെയും ബിഎല്‍എമാരുടെയും മീറ്റിംഗ് ഒമ്പതിനും പതിനഞ്ചിനും നടക്കും.

എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ മികവിനായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍, ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍, ബിഎല്‍എമാര്‍. ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഇആര്‍ഒമാര്‍, അസിസ്റ്റന്റ് ഇആര്‍ഒമാര്‍, എസ്‌സിഎസ്ടി ഉന്നതികളിലെ പ്രമോട്ടര്‍മാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് കലക്ടര്‍ പ്രത്യേകം നന്ദി പറഞ്ഞു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad