Type Here to Get Search Results !

Bottom Ad

ചെങ്കളയില്‍ സ്ഥാനാര്‍ഥി പര്യടനം പൂര്‍ത്തിയായി; വിജയമുറപ്പിച്ച് ജസ്ന മനാഫ്


ചെമ്മനാട്: ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജസ്ന മനാഫിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് സമാപനം. നാലു ദിനങ്ങളിലായി നടന്ന പര്യടനത്തിന്റെ അവസാന ദിവസം ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പളയില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചെങ്കള ഡിവിഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മൂസ ബി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. 

കൊമ്പനടുക്കം, പാലിച്ചിയടുക്കം, ദേളി, പരവനടുക്കം എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയി പര്യടനം ചെമ്മനാട് സമാപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ചെമ്മനാട് ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സഫീന ഹുസൈന്‍, ചെമ്മനാട് ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെട്ട യു.ഡി.എഫ് വാര്‍ഡ് സ്ഥാനാര്‍ഥികളായ സക്കീന ചെമ്മനാട്, ഷാഹിദ മന്‍സൂര്‍ കുരിക്കള്‍, രമ മുരളീധരന്‍, അബ്ദുല്‍ റഹീം സി.ഇ, ശരീഫ് തായത്തൊടി, ഗീതാ ബാലകൃഷ്ണന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.ഡി കബീര്‍, ബദ്‌റുല്‍ മുനീര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, മധുസൂദനന്‍ നായര്‍, കുഞ്ഞമ്പു നമ്പ്യാര്‍, ശരീഫ് ദേളി, സിറാജ് പാലിച്ചിയടുക്കം, ഹമീദ് പാലിച്ചിയടുക്കം, മന്‍സൂര്‍ കുരിക്കള്‍, മുസ്തഫ മച്ചിനടുക്കം, അസ്ലം മച്ചിനടുക്കം, കെ.ടി നിയാസ്, സി.എല്‍ അന്‍വര്‍, മുഹമ്മദ് കോളിയടുക്കം, സി.എം മുസ്തഫ, ഷംസു ചിറക്കല്‍, അനസ് ഹുദവി, അഡ്വ. അബ്ദുല്‍ ജുനൈദ്, ഹമീദ് പെരുമ്പള, ആരിഫ് പെരുമ്പള, ബദ്‌റുദ്ധീന്‍ കപ്പണ സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad