Type Here to Get Search Results !

Bottom Ad

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്


ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് 5 പേർക്ക്ദാരുണാന്ത്യം. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.

റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിച്ചതാണ് അപകടകാരണം. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad