Type Here to Get Search Results !

Bottom Ad

പുടിന് പ്രധാനമന്ത്രി നല്‍കിയ അത്താഴവിരുന്നില്‍ ശശി തരൂര്‍ ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമില്ല ; വിവാദം


ന്യൂഡല്‍ഹി: നിരന്തരം നരേന്ദ്രമോദിയെ പുകഴ്ത്തുകയും ബിജെപി സര്‍ക്കാരിന് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നതിനിടയില്‍ ശശി തരൂര്‍ വീണ്ടും വിവാദം പിടിക്കുന്നു. പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനായി ഒരുക്കിയ അത്താഴ വിരുന്നില്‍ ശശി തരൂര്‍ പങ്കെടുത്തതാണ് പുതിയ വിവാദമായി മാറുന്നത്. ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്ത് വരികയും ബിജെപി നേതൃത്വം ശശി തരൂരിനെ പിന്തുണച്ച് വരികയും ചെയ്തിരിക്കുകയാണ്.

രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നിനുള്ള ക്ഷണം സ്വീകരിക്കാനുള്ള തരൂരിന്റെ തീരുമാനം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കി. പ്രത്യേകിച്ച് പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടതിനെത്തുടര്‍ന്ന്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ പോലും അവഗണിച്ച പരിപാടിയിലാണ് ശശി തരൂര്‍ പങ്കെടുത്തത്. ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad