Type Here to Get Search Results !

Bottom Ad

രാഹുലിന് ആശ്വാസം; പൊലീസിന് തിരിച്ചടി, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി


തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ വിശദമായ വാദം കേൾക്കാൻ ഈ മാസം പതിനഞ്ചാം തിയ്യതിയിലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ‌ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad