നീലേശ്വരം: നീലേശ്വരത്ത് മോഷണം നടത്തിയത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്. ഇന്നലെ പുലര്‍ച്ചെ തുണിക്കടയിലും ലോട്ടറി സ്റ്റാളിലും കവര്‍ച്ച നടത്തിയ 17 കാരനെ നീലേശ്വരം പൊലീസ് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. കൊട്ടും പുറത്തെ സച്ചിന്റെ ശ്രീലക്ഷ്മി കളക്ഷന്‍സിന്റെ പൂട്ട് പൊളിച്ച് പണവും 5000 രൂപ വില വരുന്ന വാച്ചും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. വാച്ചും 1600 രൂപയും കണ്ടെടുത്തു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, ചന്തേരയിലും നേരത്തെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സി. സി. ടി. വി ക്യാമറകള്‍ തിരിച്ച് വച്ചായിരുന്നു മോഷണം. ട്രയിനില്‍ രക്ഷപെടാനുള്ള ശ്രമത്തിനിടെ നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു. നീലേശ്വരം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കെ. സുകേഷ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രതികയ്യോടെ പിടിയിലാവുകയായിരുന്നു. സബ്. ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രകാശന്‍ പൊലീസുകാരായ ടി.പി.ഷഫീഖ്, കെ. സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
നീലേശ്വരത്തെ മോഷണം: നിരവധി കേസുകളിലെ പ്രതി പിടിയില്‍
11:11:00
0

Tags

Post a Comment
0 Comments