Type Here to Get Search Results !

Bottom Ad

ഷാഹിന സലിം കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍


കാസര്‍കോട്: കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണായി ഷാഹിന സലിം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയിലെ കെ. ശാരദയെ പരാജയപ്പെടുത്തിയാണ് ഷാഹിന സലിം ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയത്. നഗരസഭയിലെ തുരുത്തി 16-ാം വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് നഗരസഭയിലെത്തിയത്. മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. നേരത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad