കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യു.ഡി.എഫ് മുന്നണിയില്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന പ്രസിഡണ്ട്, ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് മല്‍സരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു. കെ. സൈഫുള്ള തങ്ങള്‍ , കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള , കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം , വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില , മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എ താജുദ്ദീന്‍ , പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബദറുന്നിസ സലീം കളായി , മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍ , വൈസ് പ്രസിഡണ്ട് സമീന ടീച്ചര്‍ , പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കുഞ്ഞി , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി. അബ്ദുല്‍ ഖാദര്‍ ,
വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ അഷ്‌റഫ് , ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് , വൈസ് പ്രസിഡണ്ട് ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുല്ല കുഞ്ഞി വൈസ് പ്രസിഡണ്ട് അര്‍ഫാന നജീബ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞി , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍ ,ദേലംമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി,ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല,തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള , വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. ബുഷ്‌റ,കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി എം.പി ജാഫര്‍.
യോഗത്തില്‍ ജനറല്‍ സെകട്ടറി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. അംഗങ്ങളായ സി. ടി. അഹമ്മദലി , പാറക്കല്‍ അബ്ദുല്ല , പി. സഫിയ , അഷറഫ് എടനീര്‍ സംബന്ധിച്ചു.

Post a Comment
0 Comments