Type Here to Get Search Results !

Bottom Ad

കുമ്പള ടോള്‍പ്ലാസയില്‍ ലോറിയിടിച്ച് ഓട്ടോമാറ്റിക് ബാരിയര്‍ തകര്‍ന്നു


കുമ്പള: ആരിക്കാടി ടോള്‍പ്ലാസയില്‍ ലോറി ഇടിച്ച് ഒന്നര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചു. മംഗളൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് ടോള്‍പ്ലാസയുടെ മധ്യഭാഗത്ത് ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ ടോള്‍പ്ലാസയിലെ ഓട്ടോമാറ്റിക് ബാരിയര്‍ പൂര്‍ണമായി തകര്‍ന്നു.

ഇതിന് പുറമെ എല്‍ഇഡി ഡിസ്‌പ്ലേ, സൈന്‍ബോര്‍ഡ്, പ്ലാസ്റ്റിക് ബാരിയര്‍, റീ ഇന്‍ഫോഴ്സ്മെന്റ് കോണ്‍ക്രീറ്റ്, ഫോഗ് ലൈറ്റ് കോണ്‍ക്രീറ്റ്, ഇമ്പാക്ട് ബാരിയര്‍, ഇലക്ട്രിക് കമ്മ്യൂണിക്കേഷന്‍ കേബിള്‍ എന്നിവയ്ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1,62,892 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടോള്‍പ്ലാസ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad