ചെര്‍ക്കള: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെയുണ്ടായ എല്‍.ഡി.എഫ് വിരുദ്ധ തരംഗം ജില്ലയിലെ സി.പി.എം നേതാക്കളുടെ വാര്‍ഡുകളിലും അലയടിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പുത്തിഗെ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.എ മുഹമ്മദ് ഹനീഫയുടെ വാര്‍ഡായ ചെങ്കള പഞ്ചായത്തിലെ പടിഞ്ഞാര്‍മൂലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത് 634 വോട്ടുകള്‍ക്കാണ്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്ര വിജയിച്ച ഈ വാര്‍ഡ് യു.ഡി.എഫിലെ വസന്തന്‍ അജക്കോട് തിരിച്ചുപിടിക്കുകയായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി ടി.എം.എ കരീമിന്റെ വാര്‍ഡായ ചെങ്കള ഗ്രാമപഞ്ചായത്തിലെ പാണലം വാര്‍ഡില്‍ യു.ഡി.എഫിലെ ഫായിസ നൗഷാദ് നേടിയത് മിന്നും വിജയമാണ്. കഴിഞ്ഞ തവണ ഫായിസ നൗഷാദ് കേവലം 34 വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ഡില്‍ 658 വോട്ടുകളുടെ ഭൂരിപക്ഷ മാണ് നേടിയത്. രണ്ടിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേടി എന്നതും യാഥാര്‍ഥ്യമാണ്. ഇവിടെ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും ഇതേ വോട്ടുകളുടെ ഭൂരിപക്ഷം തന്നെയാണ് ലഭിച്ചത്.
കാസര്‍കോട്ട് സി.പി.എം നേതാക്കളുടെ വാര്‍ഡുകളില്‍ യു.ഡി.എഫിന് മിന്നുംജയം
09:28:00
0

Tags

Post a Comment
0 Comments