കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് 40 ഓളം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ബഷീര്‍ ചേരങ്കൈ, സകരിയ്യ കുന്നില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), 2023 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് &ിയുെ;12.40 ന് മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ സാല്‍വ ഓഡിറ്റോറിയത്തിന് മുന്‍വശം വച്ച് കുറ്റകൃത്യം നടന്നതായി എഫ്.ഐ.ആറില്‍ പറയുന്നു.
കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം നെജില്‍ രാജിന്റെ പരാതിയിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ് ഐ നെജില്‍ രാജ്, കല്ലങ്കൈയില്‍ വെച്ച് എസ്.ഡി.പി.ഐയുടെ പതാകയേന്തി ചൗക്കി ഭാഗത്തുനിന്നും മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് നടന്നുവരുന്ന പ്രകടനം കണ്ടതായി പൊലീസ് പറയുന്നു.

Post a Comment
0 Comments