Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ് പ്രചാരണത്തന് ആവേശക്കലാശം; ഇന്ന് നിശബ്ദം; നാളെ വോട്ടെടുപ്പ്


കാസര്‍കോട്: തിരഞ്ഞെടുപ്പ് വിജയം വിളംബരം ചെയ്ത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ജില്ലയില്‍ കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ പരിസമാപ്തിയില്‍ യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം നാടൊന്നാകെ ജനാധിപത്യത്തിന്റെ ഉത്സവാരത്തിന് മാറ്റു പകരാനെത്തി. പലയിടങ്ങളിലും റോഡ് ഷോയും ആകര്‍ഷകമായി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാനവട്ട വോട്ട് തങ്ങളുടെ പെട്ടിയിലാക്കാനുള്ള പ്രചാരണമാണ് ഇന്ന് നടക്കുക. അതേസമയം, വോട്ടിംഗ് സാമഗ്രികളുടെ വിതരണവും ബൂത്ത് സജ്ജമാക്കലുമടക്കം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും. നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad