തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ യു.ഡി.എഫിന്റെ കൊട്ടിക്കലാശം അലങ്കോലപ്പെടുത്താന്‍ ശ്രമം. ബസ് സ്റ്റാന്റിന് സമീപത്തെ ക്ലോക്ക് ടവറിന് സമീപമായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശത്തിന് സൗകര്യമനുവദിച്ചത്. എല്‍ഡിഎഫിന് ഗവ. ഹൈസ്‌കൂളിന് മുന്‍വശത്തും എന്‍ഡിഎക്ക് മത്സ്യമാര്‍ക്കറ്റിന് സമീപവുമാണ് സ്ഥലം അനുവദിച്ചത്. ഈ സ്ഥലങ്ങളില്‍ നിന്ന് കൊട്ടിക്കലാശവും തിരഞ്ഞെടുപ്പ് പ്രചാരണവും നടത്താന്‍ മാത്രമാണ് പൊലിസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയാത്. ധാരണക്ക് വിരുദ്ധമായി യു.ഡി.എഫിന് അനുവദിച്ച സ്ഥലത്തിന് മുന്നിലൂടെ അഞ്ചു മണിയോടെ എന്‍ഡിഎയും അഞ്ചരയോടെ എല്‍ഡിഎഫും പ്രകടനമായെത്തിയത് ചെറിയ തോതിലുള്ള സംഘര്‍ഷത്തിനിടയാക്കി. യുഡിഎഫ് നേതാക്കളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് സംഘര്‍ഷമൊഴിവായത്.
Post a Comment
0 Comments