തൃക്കരിപ്പൂര്‍: പിലിക്കോട് പഞ്ചായത്ത് 13-ാം വാര്‍ഡ് കരക്കേരു സ്മാര്‍ട്ട് അങ്കന്‍വാടി ബൂത്തില്‍ എല്‍.ഡി.എഫ് കള്ളവോട്ട് തടയാന്‍ ശ്രമിച്ച യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെ ക്രൂരമര്‍ദനം. വൈകുന്നേരം അഞ്ചു മണിയോടെ പുറത്തുനിന്നെത്തിയ പത്തോളം പേരാണ് ഏജന്റുമാരെ മര്‍ദ്ദിച്ചത്. 13-ാം വാര്‍ഡ് കാലിക്കടവ് സ്ഥാനാര്‍ഥി എം.ടി.പി സുലൈമാന്റെ ബൂത്ത് എജന്റും പിലിക്കോട് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാനും മുസ്്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറിയുമായ നിഷാം പട്ടേല്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി കരിമ്പിന്‍ കൃഷ്ണന്റെ ബൂത്ത് ഏജന്റ് അഡ്വ. നവനീത് ചന്ദ്രന്‍, യുഡിഎഫ് ബൂത്ത് ഏജന്റ് എജി ശംസുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബൂത്തില്‍ ഇരച്ചു കയറിയ സംഘം ഏജന്റുമാരുടെ മേല്‍ നായക്കുര്‍ണ പെടിപാറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റ നിഷാം പട്ടേലിനെയും മറ്റു രണ്ടുപേരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിലിക്കോട് 14 വാര്‍ഡ് സ്ഥാനാര്‍ഥിയായ രാഘവന്‍ കുളങ്ങരയ്ക്കു നേരെ ചന്തേര ഗവ. യു.പി സ്‌കൂളില്‍ നായകുര്‍ണ പൊടി വിതറി. പിലിക്കോട് രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി എ. ശാന്തയെയും ഏജന്റ് കെ റിജേഷിനെയും പിലിക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ വച്ച് തെറിവിളിക്കുകയും നായകുര്‍ണ പൊടി പാറ്റി ഭീഷണിപ്പെടുത്തിയതായും പറയുന്നു. പോളിംഗ് കഴിഞ്ഞ ശേഷം വലിയപറമ്പ് പഞ്ചായത്ത് ആറാം വാര്‍ഡ് ബൂത്ത് ചീഫ് ഏജന്റ് കുറുപ്പില്ലാത്ത് മുഹമ്മദിനെ റോഡില്‍ വച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തലക്ക് സാരമായി പരിക്കേറ്റ മുഹമ്മദിനെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് തടഞ്ഞതിന് ചെമ്മനാട് പഞ്ചായത്തിലെ കളനാടിലും ബൂത്ത് ഏജന്റിനും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ അക്രമണമുണ്ടായി. സി.പി.എം അക്രമത്തില്‍ സാരമായി പരിക്കേറ്റ മുസ്്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി നിഷാം പട്ടേലിനെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

Post a Comment
0 Comments