കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കുംതിരക്കും. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച രാത്രി 8:30 മണിയോടെയാണ് സംഭവം. യുവജന കൂട്ടായ്മയായ 'ഫ്‌ലീ'യുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ്് തന്നെ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പത്തു പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറുകണക്കിന് ആള്‍ക്കാര്‍ തിങ്ങി നിറയുകയായിരുന്നു. ജനത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു.
കാസര്‍കോട് നഗരത്തില്‍ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 10പേര്‍ ആശുപത്രിയില്‍
23:07:00
0
കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കുംതിരക്കും. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച രാത്രി 8:30 മണിയോടെയാണ് സംഭവം. യുവജന കൂട്ടായ്മയായ 'ഫ്‌ലീ'യുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ്് തന്നെ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പത്തു പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറുകണക്കിന് ആള്‍ക്കാര്‍ തിങ്ങി നിറയുകയായിരുന്നു. ജനത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു.
Tags

Post a Comment
0 Comments