ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ 21-ാം വാര്‍ഡ് സ്ഥാനാര്‍ഥികളും ജില്ലാ- ബ്ലോക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അണിനിരന്ന മാസ്സ് എന്‍ട്രി സീതാംഗോളിയെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിച്ചു. വര്‍ണ ശബളമായ ഘോഷയാത്ര, നൂറുക്കണക്കിന് പ്രവര്‍ത്തകരുടെ പങ്കാളിത്തം, യുവജനങ്ങളുടെ ആവേശം എല്ലാം കൂടി മാസ്സ് എന്‍ട്രി ഗംഭീരമാക്കി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എന്നിവരുടെ സാന്നിധ്യവും പ്രചാരണ പരിപാടിക്ക് മാറ്റുകൂട്ടി.
സ്ഥാനാര്‍ഥികളായ മാഹിന്‍ കേളോട്ട്, കെ. ശ്യാംപ്രസാദ്, നാരായണ മണിയാണി, ആനന്ദ മേനസിനാപാറ, കുഞ്ഞാര്‍ മുഹമ്മദ്, ജയശ്രീ, ഹമീദ് കെഡാഞ്ചി, ഇബ്രാഹിം ബാപ്പി, ലീല കുണ്ടല്‍മൂല, സാവിത്രി ഗോപാലന്‍, രവി കുണ്ടല്‍മൂല, ചന്ദ്രശ മാസ്റ്റര്‍, ഫൗസിയ അബ്ദുല്ല, ഷാഹിന അന്‍വര്‍, രാജനി എസ്.എം, ഗംഗാധര ഗോലിയമറസമ, സുബൈദ ഇബ്രാഹിം, പ്രജ്ഞ പി.ജെ, ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍, മീനാക്ഷി, അശ്വതി അശോകന്‍, ബ്ലോക്ക് സ്ഥാനാര്‍ഥികളായ അബ്ബാസ് നീര്‍ച്ചാല്‍, കാദര്‍ മാന്യ, എംഎസ് മൊയ്ദു, ജുനൈദ് ഉറുമി, ഇകെ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ലക്ഷ്മണന്‍ പെരിയടുക്കം, യു.ഡി.എഫ് ചെയര്‍മാന്‍ എഎസ് അഹമ്മദ് മാന്യ, കണ്‍വീനര്‍ ജഗന്നാഥ റായ്, തിരുപ്പതി ഭട്ട്സംബന്ധിച്ചു.

Post a Comment
0 Comments