Type Here to Get Search Results !

Bottom Ad

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജനദ്രോഹ സര്‍ക്കാറിനെതിരെ വിധിയെഴുത്താകും


ചട്ടഞ്ചാല്‍: ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ പത്ത് വര്‍ഷമായി ജനദ്രോഹ നയങ്ങളുമായി മുന്നോട്ടു പോകുന്ന പിണറായി സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്താവുമെന്ന് യു.ഡി.എഫ് എട്ടാം വാര്‍ഡ് പുത്തരിയടുക്കം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത്് പ്രസിഡന്റ് കെ.എം അബ്ദുല്‍ ഖാദര്‍ കളനാട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ ടി.പി നിസാര്‍ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി.ഡി കബീര്‍ തെക്കില്‍, കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മന്‍സൂര്‍ കുരിക്കല്‍, മുസ്്‌ലിം പഞ്ചായത്ത് സെക്രട്ടറി സി.എച്ച് മുഹമ്മദ് കുഞ്ഞി, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി.സി നസീര്‍, ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ സ്ഥാനാര്‍ഥി സുകുമാരി, ബ്ലോക്ക് പഞ്ചായത്ത് തെക്കില്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അന്‍വര്‍ കോളിയടുക്കം,എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മുഫീദാ സവാദ്,അബു മാഹിനബാദ്,അന്‍സാരി മീത്തല്‍,മാധവന്‍ എംടി, ശാഫി കൊക്കടം, ശ്രിജിത് എന്‍.സി, കുഞ്ഞിക്കണ്ണന്‍, സാദിഖ് ആലംപാടി, ലത്തീഫ് ടിഡി, അഷ്‌റഫ് ടിപി, ഗഫൂര്‍ ടിഡി പ്രസംഗിച്ചു. എട്ടാം വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി: മൊയ്തു തൈര (ചെയര്‍), ശരീഫ് കുന്നാറ (കണ്‍), അബു മാഹിനബാദ് (ട്രഷ).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad