Type Here to Get Search Results !

Bottom Ad

'നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാമർശത്തിൽ കെ സുധാകരനെ തള്ളി കെ മുരളീധരൻ


ലൈംഗിക ആരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ് എന്ന് പറഞ്ഞ കെ മുരളീധരൻ കെ സുധാരകൻ്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇന്നലെയാണ് രാഹുലിനെതിരെ കെ സുധാകരൻ അനുകൂല പരാമർശം നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയാണെന്നും പറഞ്ഞിരുന്നു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. അതേസമയം രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരന്റെ പരാമർശങ്ങളെ തള്ളി കെ മുരളീധരൻ രംഗത്തെത്തിയാത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad