Type Here to Get Search Results !

Bottom Ad

വികസനത്തിന്റെ ചുവടുപിടിക്കാന്‍ കുമ്പളയില്‍ വിജയമുറപ്പിച്ച് അസീസ് കളത്തൂര്‍



കാസര്‍കോട്: വികസനത്തിന്റെ ചുവടുപിടിക്കാന്‍ സമരവീഥിയിലെ ചൂടും ചൂരുമായി തിരഞ്ഞെടുപ്പ് കളത്തില്‍ അസീസ് കളത്തൂര്‍ കരുത്തോടെ കന്നിയങ്കത്തിന്. നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ യൂത്ത് ലീഗിനെ അങ്കത്തട്ടില്‍ സജീവമാക്കിയ അസീസ് കളത്തൂര്‍ കുമ്പള ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത്.

കുമ്പള കളത്തൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അസീസ് പൊതു വിഷയങ്ങളിലുള്ള സജീവ ഇടപെടലുകള്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടും യൂത്ത് ലീഗ് ജില്ലാ നേതൃനിരയില്‍ എത്തി. തുളുനാടിന്റെ സമരവീഥികളില്‍ പാര്‍ട്ടി യുവത്വത്തെ മുന്നില്‍ നിന്ന് നയിച്ചു. ശാഖാ എംഎസ്എഫ് ഭാരവാഹിയായി തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനം പഞ്ചായത്ത്, മണ്ഡലം ജില്ലാ നേതൃത്വവും കടന്ന് സംസ്ഥാന എംഎസ്എഫ് സെക്രട്ടറി പദവി വരെ എത്തി. നിലവില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റാണ് അസീസ്. എംഎ അറബിക് ആണ് വിദ്യാഭ്യാസ യോഗ്യത.കുമ്പള ടോള്‍ ബൂത്ത് സമരമടക്കം പല സമരങ്ങളിലും മുന്നില്‍ നിന്ന് നയിച്ച് പോലീസ് മര്‍ദ്ദന മേല്‍ക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.

എംഎസ്എഫ് ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ജില്ലയുടെ വിവിധ മേഖലകളില്‍ സജീവമായ ഇടപെടല്‍ നടത്തി. അങ്കഡിമുഗര്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അസീസ് കാസര്‍കോട് ഗവ. കോളജിലെ എംഎസ്എഫിന്റെ മുന്നണി പോരാളിയായാണ് ജില്ലാതലത്തിലേക്ക് ഉയര്‍ന്നുവരുന്നത്.. ഒരു കാലത്ത് എസ്എഫ്‌ഐയുടെ കുത്തകയായിരുന്ന ഗവ കോളജില്‍ എംഎസ്എഫിനെ പ്രബലശക്തിയായി വാര്‍ത്തെടുക്കുന്നതില്‍ അസീസ് വഹിച്ച പങ്ക് ചെറുതല്ല.. നിരവധി തവണ കോളജ് യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ഡിഗ്രി പിജി വിദ്യാഭ്യാസം ഗവ. കോളജില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം ഗവ. കോളജിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തി.

കാസര്‍കോട് ഗവ.കോളജ് യൂണിയന്‍ എംഎസ്എഫ് മുന്നണി തൂത്തുവാരുമ്പോഴും പുറത്തുനിന്ന് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് അസീസാണ്. തന്റെ വിദ്യാര്‍ഥിത്വം അടയാളപ്പെടുത്തിയ ഗവ. കോളജില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ മലയാളം ബികോം കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ ബിരുദ കോഴ്സുകള്‍ കൊണ്ടുവരുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങളിലും ഇടപെടല്‍ നടത്തി വിജയിപ്പിക്കാന്‍ അസീസിന് സാധിച്ചു.

43കാരനായ അസീസിന് മലയാളം, കന്നഡ, തുളു, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രാവിണ്യമുണ്ട്. എം.എ അറബിക് ആണ് വിദ്യാഭ്യാസം. നിലവില്‍ റെസ്റ്റോറന്റ് ബിസിനസ് നടത്തുന്നു. ഭാര്യ അക്ഷയ സംരംഭകയാണ്. രണ്ടു മക്കളുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad