Type Here to Get Search Results !

Bottom Ad

'തെരുവുനായ കടിച്ചാല്‍ 3500രൂപ നഷ്ടപരിഹാരം; മരിച്ചാല്‍ 5 ലക്ഷം' പുത്തന്‍ പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍


തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. തെരുവുനായ കടിച്ചാൽ 3500, പേ വിഷബാധ, മരണം എന്നിവയ്ക്ക് 5 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. അതേസമയം പാമ്പുകടിയേറ്റവർക്ക് സൗജന്യ ചികിത്സയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തെരുവ് നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ ഭാരതിന് കീഴി‌ലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad