Type Here to Get Search Results !

Bottom Ad

ചെങ്കള പിടിക്കാന്‍ യുഡിഎഫിന്റെ കരുത്തായി ജസ്‌ന മനാഫ്


കാസര്‍കോട്: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫിന്റെ കരുത്തായി ജസ്‌ന മനാഫ്. ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചെങ്കളയിലാണ് ജസ്‌ന മനാഫ് കന്നിയങ്കം നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാനവാസ് പാദൂര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മണ്ണിലാണ് മാറ്റത്തിന്റെ കാറ്റുവീശാന്‍ ജസ്‌ന ജനവിധി തേടുന്നത്. മുളിയാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് വനിതാ ലീഗ് വൈസ് പ്രസിഡന്റാണ് ജസ്‌ന. എംഎസ്എഫ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും ഒന്നാം വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറിയുമായ മനാഫ് എടനീരിന്റെ ഭാര്യയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad