കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ 82 വയസുകാരനായ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുര്‍ഗ് കോടതി. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14കാരനെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ചെമ്മനാട് കടവത്ത് റോഡിലെ എ. മുഹമ്മദിനെയാണ് ശിക്ഷിച്ചത്.
2022 ജൂണ്‍ മാസം മുതല്‍ 2023 നവംബര്‍ മാസം വരെയുള്ള കാലയളവില്‍ പ്രതി തന്റെ ജൂസ് കടയുടെ ഉള്ളിലുള്ള മുറിയില്‍ പലപ്രാവശ്യം മാനസിക വൈകല്യമുള്ള കുട്ടിയെ ഗൗരവതരമായ പ്രവേശിത ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. മറ്റുള്ളവരോട് പറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് പണം നല്‍കുകയും ചെയ്തിരുന്നു.
ഇന്ന് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഓഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി.എം സുരേഷാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരം 20 വര്‍ഷം സാധാരണ തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവും ആണ് ശിക്ഷ. മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. ഉത്തംദാസും തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.പി അരുണ്‍കുമാറുമാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കായി എ.എസ് ഐ ശോഭയും കോടതിയില്‍ ഹാജരായി.

Post a Comment
0 Comments