Type Here to Get Search Results !

Bottom Ad

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു: നിരവധി പേര്‍ക്ക്


കാസര്‍കോട്: ചിറ്റാരിക്കാല്‍ മാലോം കാറ്റംകവല മറ്റപ്പള്ളി വളവില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൈസൂര്‍ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട എല്ലാവരും മൈസൂര്‍ ചിഞ്ചിലക്കട്ടെ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

വെള്ളരിക്കുണ്ട് താലൂക്ക് കണ്ട്രോള്‍ റൂമില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം 46പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 22പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 4പേരെ സഹകരണ ഹോസ്പിറ്റല്‍ ചെറുപുഴയിലും 20പേരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad