Type Here to Get Search Results !

Bottom Ad

മനോജ് കുമാറിന്റെ പ്രസ്താവന; പഞ്ചായത്തോഫീസ് ഉദ്ഘാടനം ബഹിഷ്‌കരിച്ച ജാള്യത മറക്കാന്‍: സുഫൈജ അബൂബക്കര്‍


കാസര്‍കോട്: മനോജ് കുമാറിന്റെ പ്രസ്താവന പഞ്ചായത്തോഫീസ് ഉദ്്ഘാടനം ബഹിഷ്‌കരിച്ച ജാള്യത മറക്കാനെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍. പഞ്ചായത്ത് ഇലക്ഷന്‍ മുന്നില്‍ കണ്ട് എല്‍.ഡി.എഫ് നടത്തുന്ന പരിപാടിയാണ് പണി തീരാറായ പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്. പരിപാടിയില്‍ നിന്നും മാറി നിന്നതിനെ വിമര്‍ശിക്കുന്ന എല്‍ഡിഎഫ് നേതാവിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നുവെന്നും സുഫൈജ പറഞ്ഞു.

ഇന്നലെ നടന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ എല്‍ഡിഎഫിന്റെ നാലു മെമ്പര്‍മാരില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. ഇതിനു ശേഷം നടന്ന ജൈവ വൈവിധ്യ പരിപാടിയിലും എല്‍ഡിഎഫ് മെമ്പര്‍മാര്‍ പങ്കെടുത്തിരുന്നു. ഈ മെമ്പര്‍മാരും മന്ത്രിയുടെ പരിപാടി ബഹിഷ്ച്ചതാണോ എന്ന് നേതാവ് വെളിപ്പെടുത്തണം.

ഈ പ്രസ്താവന പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും പ്രോട്ടോക്കോളിന്റെ പേര് പറഞ്ഞ് മാറി നിന്നതിലുള്ള നിരാശയാണ്. നേതാവ് അവകാശപ്പെടുന്ന എംഎല്‍എ ഏറ്റവും കൂടുതല്‍ വികസനം കൊണ്ടുവന്ന് എന്നു പറയുന്ന ചെമ്മനാട് പഞ്ചായത്തില്‍ വികസനങ്ങള്‍ എല്ലാം നടത്തിയത് എല്‍ഡിഎഫ് മേഖലയിലാണ്. ഇതു എല്ലാ ജനങ്ങള്‍ക്കും അറിയുന്ന കാര്യവുമാണ്. ഇപ്പോഴുള്ള പ്രസ്താവന പഞ്ചായത്ത് ഇലക്ഷന്‍ മുന്നില്‍ക്കണ്ടുള്ള നേതാവിന്റെ ഉരുണ്ടുകളിയാണെന്നും സുഫൈജ അബൂബക്കര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad