Type Here to Get Search Results !

Bottom Ad

എന്റെ പൊന്നേ ഇതെങ്ങോട്ടാ... സര്‍വകാല റെക്കോര്‍ഡില്‍, സ്വര്‍ണവില; പവന് 87000



സംസ്ഥാനത്ത് കുറിപ്പ് തുടർന്ന് സ്വർണവില. പവന് ഇന്ന് മാത്രം 880 രൂപ വർദ്ധിച്ച് സർവ്വകാല റെക്കോർഡിൽ എത്തി. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും. ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad