Type Here to Get Search Results !

Bottom Ad

ബലാത്സംഗ കേസിൽ വേടനെതിരെ തെളിവ്; കുറ്റപത്രം സമർപ്പിച്ച് പോലീസ്


ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന്റെയും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെയും തെളിവുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. കഞ്ചാവ് കേസിലും വേടനെതിരെ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 10 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad