Type Here to Get Search Results !

Bottom Ad

കുമ്പളയിൽ യുവ അഭിഭാഷകയെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


കുമ്പള: യുവ അഭിഭാഷകയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബത്തേരി സ്വദേശിനിയായ അഡ്വ. സി. രഞ്ജിതകുമാരി(30)യാണ് മരിച്ചത്. കൊട്ടുടൽ സ്ക്വയറിലെ അഭിഭാഷക ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഭിഭാഷകയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക്ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad