കാഞ്ഞങ്ങാട്: പത്തൊമ്പതുകാരിയെ മന്ത്രവാദത്തിന്റെ മറവില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് പിടിയില്‍. വിദ്യാനഗര്‍ സ്വദേശി അബ്ദുല്‍ റഷീദ് (42) ആണ് പിടിയിലാണ്. വീരജ് പേട്ടയില്‍ വച്ചാണ് പ്രതി പിടിയിലായത്. കൂടെ പെണ്‍കുട്ടിയുമുണ്ടായിരുന്നു. വീരാജ്‌പേട്ട പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ട് വീരാജ്‌പേട്ട പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കും.
ബംഗ്‌ളുരു, തമിഴ്‌നാട് ഏര്‍വാടി, വയനാട് ഭാഗങ്ങളില്‍ ഒരാഴ്ചയായി കറങ്ങുകയായിരുന്നു. റഷീദ് ബംഗളുരുവില്‍ നിന്നും തിങ്കാളാഴ്ച പുതിയ സിംകാര്‍ഡ് സംഘടിപ്പിച്ച് സുഹൃത്തിനെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പുതിയ നമ്പറില്‍ വിളിച്ചപ്പോള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെത്തി ഹാജരാകാമെന്ന് പറഞ്ഞെങ്കിലും വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ലക്ഷ്യമിടുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. റഷീദിനെ കാണാതായത് സംബന്ധിച്ചുള്ളത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ അസുഖം ചികിത്സിക്കാന്‍ എത്തിയതായിരുന്നു അബ്ദുല്‍ റഷീദ് എന്ന് പറയപ്പെടുന്നു. അതിനായി ഇയാള്‍ പലതവണ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. കാറിന്റെ സിസിടിവി ദൃശ്യം സെപ്തംബര്‍ 23ന് വൈകിട്ട് മുതലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാതാവുന്നത്. രാവിലെ കോളജില്‍ പോയതായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് കുഞ്ഞ് പറഞ്ഞിരുന്നു.ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാവിന്റെ ചികിത്സയ്ക്ക് അബ്ദുള്‍ റഷീദ് വീട്ടിലെത്തി എന്നറിഞ്ഞതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.

Post a Comment
0 Comments