കോട്ടൂര്‍: ജനദ്രോഹ ഭരണം കൊണ്ട് മോദിയും പിണറായും ജനങ്ങള്‍ വെറുത്ത ഭരണാധികാരികളായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ്് പി.കെ ഫൈസല്‍. യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം നടത്തുന്ന രാഷ്ട്രീയ പ്രചാരണ വാഹന ജാഥയുടെ രണ്ടാംദിന പര്യടനം കോട്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ രാജ്യത്തെ സര്‍വ്വ ജനങ്ങളും ദുരിത ജീവിതം നയിക്കുമ്പോള്‍ മോദിയും പിണറായിയും വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്നതില്‍ പരസ്പര മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എം അബൂബക്കര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ബി.സി കുമാരന്‍ സ്വാഗതം പറഞ്ഞു.
വിവിധ സ്വീകരണ യോഗങ്ങളില്‍ ജാഥാനായകന്‍ വി.ആര്‍ വിദ്യാസാഗര്‍, ഉപനായകന്‍ കെ.ബി മുഹമ്മദ് കുഞ്ഞി, ജാഥാ ഡയറക്ടര്‍ സാജിദ് മൗവ്വല്‍, കോഡിനേറ്റര്‍ ഹമീദ് മാങ്ങാട്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, കെഇഎ ബക്കര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, ധന്യാ സുരേഷ്, എം.സി പ്രഭാകരന്‍, ഗീതാകൃഷ്ണന്‍, കാപ്പില്‍ പാഷ, കെവി ഭക്തവത്സലന്‍, ഷരീഫ് കൊടവഞ്ചി, ദാമോദരന്‍ സി.വി ഹനീഫ ഹാജി കുന്നില്‍, ടി.ഡി കബീര്‍, ബിസി കുമാരന്‍, ടികെ അസീബ്, റൗഫ് ബാവിക്കര, മണികണ്ഠന്‍ ഓമ്പയില്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഉനൈസ് ബേഡകം, അഡ്വ. ബാബുരാജന്‍, ദിവാകരന്‍ കരിമേരി, രാജന്‍ പള്ളിക്കര, കൃഷ്ണന്‍ ചട്ടഞ്ചാല്‍, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, കെബിഎം ഷരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ കളനാട്, ഷീജാ പുരുഷോത്തമന്‍ പ്രസംഗിച്ചു.

Post a Comment
0 Comments