കാസര്‍കോട്: കുമ്പള റെയില്‍വേ സ്റ്റേഷനടുത്തു ഓട്ടോ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെയിലെ പരേതനായ സീനപ്പ റൈയുടെ മകന്‍ താരാനാഥ റൈ (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ഓടെ ഉടലും വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ നിന്നുലഭിച്ച എ.ടി.എം. കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു മരിച്ചത് താരാനാഥ റൈ ആണെന്നു പൊലീസ് കണ്ടെത്തിയത്. ലീലാവതിയാണ് മാതാവ്. ഭാര്യ: സുജാത. മക്കള്‍: മാന്‍വി, സാംനവി. സഹോദരങ്ങള്‍: ഹരിപ്രസാദ് റെ, രഞ്ജിനി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment
0 Comments