കാസര്‍കോട്: ഉപ്പളയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച അനധികൃത റെസ്റ്റോറന്റിനെതിരെ ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ് നടപടി സ്വീകരിച്ചു.ഉപ്പള സല്‍മാന്‍ സെന്ററില്‍ 'ഷാവായി ക്ലബ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പരിശോധനയില്‍ ആവശ്യമായ ഫുഡ് ലൈസന്‍സും ഹൈജീന്‍ മാനദണ്ഡങ്ങളും ഇല്ലാതെയാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ഫുഡ് ആന്റ്് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും ഫുഡ് ആന്റ്് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു
ഫുഡ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന പത്രം, ഫയര്‍ ലൈസന്‍സ് എന്നിവ ഒന്നുമില്ലാതെ കഴിഞ്ഞ ഒരു മാസമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി ഉയര്‍ന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ പരിശോധന നടത്തണമെന്നും ആവശ്യമായ അനുമതികളില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥാപനം അടച്ചുപൂട്ടി സ്ഥിരമായി നിരോധിക്കണമെന്നും നിയമലംഘനത്തിന് ഉടമയ്‌ക്കെതിരെ നിയമനടപടികളും പിഴയും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

Post a Comment
0 Comments