മേല്‍പറമ്പ്: കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി തൊഴില്‍ നല്‍കാതെ കേരളത്തിലെ യുവാക്കളോട് വഞ്ചനകാട്ടിയ പിണറായി സര്‍ക്കാറിനെതിരെ വരാന്‍ പോകുന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ വിധിയെഴുതണമെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍, മൊയ്തു തൈര, സുലുവാന്‍ ചെമനാട്, അബുബക്കര്‍ കടാങ്കോട്, ഖാദര്‍ കോട്ടപ്പാറ, ഹൈദറലി പടുപ്പ്, നശാത്ത് പരവനടുക്കം, സിറാജ് മഠം, ഖലീല്‍ മാണിമൂല സംബന്ധിച്ചു.

Post a Comment
0 Comments