കാസര്‍കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവച്ച് അധ്യാപകര്‍. കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ മൈം ആണെന്നും ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നില്‍ കൊണ്ടുവരുന്നതാണ് അവതരിപ്പിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതേതടുര്‍ന്ന് കലോത്സവം മാറ്റിവച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ് രംഗത്തെത്തി. കുമ്പള ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി. റദ്ദ് ചെയ്ത സ്‌കൂള്‍ കലോത്സവം അടുത്ത ദിവസം തന്നെ നടത്താനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ താറാവണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തെത്തി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്‍ ഇടപെടണം. പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിരുപാധികം പിന്തുണ അറിയിക്കുന്നതായും തടയപ്പെട്ട പരിപാടി ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും അവതരിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി വേദികള്‍ നല്‍കുമെന്നും ജി്ല്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ചെമ്പരിക്ക പറഞ്ഞു.

Post a Comment
0 Comments