കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി കാസര്‍കോട് ടൗണ്‍ ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്റിലെ അയാട്ട ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷനായി. ചാപ്റ്റര്‍തല വിതരണം ഗായകന്‍ ഇസ്മായില്‍ തളങ്കര, അയാട്ട ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ ശിഹാബ് ഊദ് ഖാസിലേന്‍ നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കള, വൈസ് പ്രസിഡന്റ്് എം.എ നജീബ്, ജില്ലാ ഭാരവാഹികളായ ശാഫി ചേരൂര്‍, എ.പി ശംസുദ്ധീന്‍, സെഡ്.എ മൊഗ്രാല്‍, മൂസാ ബാസിത്ത്, ഇശല്‍കൂട്ടം ജില്ലാ പ്രസിഡന്റ്് ഇര്‍ഷാദ് ഹുദവി ബെദിര, കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡന്റ് അഷ്‌റഫലി ചേരങ്കൈ, ഒ.പി ഹനീഫ, നാസര്‍ ചെമ്മനാട്, സമീര്‍ അമസോണ്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, സലീം അക്കര, അനീസ് പുത്തിഗെ പ്രസംഗിച്ചു. ഇസ്മായില്‍ തളങ്കര, ശുഹൈബ് കൊടുവള്ളി ഗാനമാലപിച്ചു.
ഭാരവാഹികള്‍: ശാഫി നാലപ്പാട്, അഷ്‌റഫലി ചേരങ്കൈ, അബൂബക്കര്‍ ചാത്തപ്പാടി (രക്ഷാധികാരികള്‍), ഒ.പി ഹനീഫ (പ്രസി), മൂസാ ബാസിത് (ജന. സെക്ര), എ.പി ശംസുദ്ധിന്‍ (ട്രഷ), ശിഹാബ് കാസിലേന്‍ (ഓര്‍ഗ. സെക്ര), സമീര്‍ അമസോണിക്‌സ്, നാസര്‍ ചെ്മ്മനാട്, സലീം അക്കര, ബഷീര്‍ മൂപ്പ, സുബൈര്‍ പടപ്പില്‍ (വൈസ് പ്രസി), ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, റിയാസലി നായന്മാര്‍മൂല, അബൂബക്കര്‍ ഇരിട്ടി, നൗഷാദ് ബാവിക്കര, യൂസുഫ് എരിയാല്‍ (സെക്ര), അല്‍ത്താഫ് ചൗക്കി (കോര്‍ഡിനേറ്റര്‍).
Post a Comment
0 Comments