കോളിയടുക്കം: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ മന്ത്രിയെ നേരില്‍ കണ്ടു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഈ ഉറപ്പ് ലഭിച്ചത്.
സൗകര്യമുള്ള കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ജീവനക്കാരുടെ കുറവു മൂലം പ്രദേശവാസികള്‍ക്ക് ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യം പ്രസിഡന്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് ഒരു ഡോക്ടറെ അധികമായി നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അറിയിച്ചു.

Post a Comment
0 Comments