കാസര്‍കോട്: പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര- കേരള സര്‍ക്കാറുകളുടെ ശ്രമത്തിനെതിരെ യു.ഡി.എസ്.എഫ് നടത്തിയ റോഡ് ഉപരോധം കാസര്‍കോട് നഗരത്തെ നിശ്ചലമാക്കി. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എസ്.എഫ് അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സൈഫുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ സ്വാഗതം പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍തോട്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, എ.ഐ.സി.സി കോഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ഹമീദ് ബെദിര, ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, താഹാ തങ്ങള്‍, അഖില്‍ ജോണ്‍, സലാം ബെളിഞ്ച, ഷാഹിദ റാഷി, വിഎന്‍ വിഷ്ണു, അല്‍ത്താഫ് പൊവ്വല്‍ ഷാനിഫ് നെല്ലിക്കട്ടെ, അന്‍സാരി കോട്ടക്കുന്ന്, ഷാനിദ് പടന്ന, നാഫി ചാല, അബിന്‍ കൃഷ്ണ, കീര്‍ത്തന, ശ്രീരാജ് മാങ്ങാട്, ഹാഷിര്‍ മൊയ്ദീന്‍, ശ്രീനേഷ്,സിറാജ് ബദിയടുക്ക, സിബി സിനാന്‍, റിസ്വാന്‍ പള്ളിപ്പുഴ പങ്കെടുത്തു.

Post a Comment
0 Comments