കാസര്‍കോട്: മകനെ ട്യൂഷന് കൊണ്ടുവിടുന്നതിനിടെ കാറില്‍ ലോറി ഇടിച്ച് യുവതി മരിച്ചു. കടുവപ്പള്ളി കല്‍പ്പേരി സ്വദേശി ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എസ്എസ് അനീഷിന്റെ ഭാര്യ മീന (41)യാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് അപകടം. കെ.ടി.സി.ടി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ അഭിമന്യുവിനെ ട്യൂഷന്‍ സെന്ററില്‍ എത്തിക്കാന്‍ പോകുന്ന വഴിയിലായിരുന്നു അപകടം.
കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വലത് വശത്തേക്ക് തിരിയുന്നതിനിടെയാണ്, പിന്നില്‍ നിന്ന് അതേ ദിശയില്‍ വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ ഡെലിവറി വാന്‍ കാറിന്റെ വലത് വശത്ത് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ മീനയെ നാട്ടുകാര്‍ സമീപത്തുള്ള കെ.ടി.സി.ടി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആരോഗ്യനില ഗുരുതരമായതിനാല്‍ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ജീവന്‍ രക്ഷിക്കാനായില്ല.
മീനയുടെ മകന്‍ അഭിമന്യുവിന് നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇവര്‍ക്ക് 9 വയസ്സുള്ള ഒരു മകള്‍ കൂടി ഉണ്ട്. മൃതശരീരം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കല്ലമ്പലം പൊലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി അനീഷിന്റെ ഭാര്യ യാണ് മരിച്ച മീന.

Post a Comment
0 Comments