ഉപ്പള: ദേശിയ പാതയോരത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നാട്ടുകാരുടെ പരാതി. 'ഷാവായി ക്ലബ്' എന്ന പേരില്‍ ഉപ്പള സല്‍മാന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ഫുഡ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന പത്രം, ഫയര്‍ ലൈസന്‍സ് എന്നിവ ഒന്നുമില്ലാതെ കഴിഞ്ഞ ഒരു മാസമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. ഇതു കേരള പഞ്ചായത്ത് രാജ് ആക്റ്റിനും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്റ്റ്, 2006നുമെതിരായ ഗുരുതരമായ നിയമലംഘനമാണെന്നും ഇതിലൂടെ പൊതുജനാരോഗ്യത്തിന് ഗൗരവമായ ഭീഷണി നിലനില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ പരിശോധന നടത്തണമെന്നും ആവശ്യമായ അനുമതികളില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥാപനം അടച്ചുപൂട്ടി സ്ഥിരമായി നിരോധിക്കണമെന്നും നിയമലംഘനത്തിന് ഉടമയ്ക്കെതിരെ നിയമനടപടികളും പിഴയും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യവും സുരക്ഷയും സംബന്ധിച്ച അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ ജില്ലാ കലക്ടര്‍, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍, മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.

Post a Comment
0 Comments