Type Here to Get Search Results !

Bottom Ad

സ്വകാര്യഭാഗം പ്രദർശിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ


സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ ഷാജിയാണ് (35) അറസ്റ്റിലായത്. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ചൂഷണത്തിനിരയായത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാർത്ഥിയോട് സ്വകാര്യഭാഗം കാണിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകിയതോടെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad