ഉപ്പള: വൃത്തിഹീനമായ സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റിന് അനുകൂലമായി നടപടി എടുക്കാതിരുന്നതിനെതിരെ മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. പരാതിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്ശ്രീനിവാസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ (മഞ്ചേശ്വരം താലൂക്ക്) എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പരാതിയില്‍ ഉദ്യോഗസ്ഥര്‍ അനധികൃത റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം അവഗണിക്കുകയും, പരിശോധനയും നടപടിയും നടത്താതിരിക്കുകയും, കൈക്കൂലി വാങ്ങി ലൈസന്‍സില്ലാതെ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തതായി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി സ്വീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

Post a Comment
0 Comments