Type Here to Get Search Results !

Bottom Ad

മേല്‍പ്പറമ്പിലെ ടി.എം അബ്ദുല്‍ റഹ്്മാന്‍ നിര്യാതനായി


കാസര്‍കോട്: മേല്‍പ്പറമ്പില്‍ താമസിക്കുന്ന തുരുത്തി ടി.എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ ടി.എം അബ്ദുല്‍ റഹ്്മാന്‍ തുരുത്തി (62) നിര്യാതനായി. കഴിഞ്ഞ ദിവസം മേല്‍പ്പറമ്പിലുണ്ടായ വാഹനാപകടത്തില്‍ വലതുകൈക്ക് പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലോറിയുടെ ടയര്‍ കയറി വലതു കൈക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയക്കു വിധേയനമായിരുന്നു. തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. മാതാവ് : നഫീസ. ഭാര്യ: മുക്രി മഹ്്മൂദ് മുസ്ലിയാറുടെ മകള്‍ റാബിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് റാഷിദ്, റൈഹാന. മരുമകന്‍ അസീസ്. സഹോദരങ്ങള്‍: ടി.എം.എ അബൂബക്കര്‍, ടി.എം.എ ഹിസൈനാര്‍, ടി.എം.എ സാലി, ടി.എം.എ സുലൈമാന്‍, ടി.എം.എ അബ്ദുല്ല കുഞ്ഞി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad