കാസര്‍കോട്: എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാദും വിദ്യാര്‍ഥി സംഘടന ദിശയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ഉലമാ ആക്ടീവിസത്തിന്റെ നൂറു വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ സി.എം അബ്ദുള്ള മൗലവി ആറാമത് സ്മാരക പ്രഭാഷണവും ഏകദിന സെമിനാറും സംഘടിപ്പിച്ചു. ചെര്‍ക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. കാലങ്ങള്‍ക്ക് മുന്നേ സഞ്ചരിച്ച സി എം ഉസ്താദ് ഉലമാ ആക്റ്റിവിസത്തിന്റെ മികച്ച മാതൃകയാണെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ മുഹമ്മദ് ഫൈസി ഓണമ്പിള്ളി സ്മാരക പ്രഭാഷണം നടത്തി.
സെമിനാറിലെ രണ്ടാം സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടു സെഷനുകളിലായി നടന്ന സെമിനാറില്‍ വ്യത്യസ്ത വിഷയങ്ങളിലായി അബ്ദുസമദ് പൂക്കോട്ടൂര്‍, ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, പി.കെ നവാസ്, ഡോ. മോയിന്‍ ഹുദവി മലയമ്മ വിഷയാവതരണം നടത്തി.
ത്വാഖ അഹമ്മദ് മൗലവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു ശാഫി ഹാജി ചെമ്മാട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, എം. എസ്. തങ്ങള്‍ മദനി, ചെങ്കള അബ്ദുല്ല ഫൈസി, പി.എസ് ഇബ്രാഹിം ഫൈസി, ഖാലിദ് ഫൈസി ചേരൂര്‍, കല്ലട്ര മാഹിന്‍ ഹാജി, ജലീല്‍ കടവത്ത്, ടി.ഡി കബീര്‍, അഷ്‌റഫ് എടനീര്‍, സയ്യിദ് ത്വാഹാ തങ്ങള്‍, ഖലീല്‍ ഹുദവി കല്ലായം, അഡ്വ. ഹനീഫ് ഹുദവി ദേലംപാടി ,സയ്യിദ് ബുര്‍ഹാന്‍ അലി ഹുദവി, സിദ്ദിഖ് ഹുദവി മാസ്തിക്കുണ്ട്, സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, എ. അബ്ദുള്ള കുഞ്ഞി ഹാജി, സ്വാലിഹ് ഹാജി തൊട്ടി, വൈ. അബ്ദുള്ള കുഞ്ഞി ഹാജി, ജാബിര്‍ ഹുദവി ചാനടുക്കം, റാഷിദ് എസ്.പി ഹുദവി, ഹസീബ് ഹുദവി ചെര്‍ക്കള, ദിശയുടെ സെക്രട്ടറി തൗഫീഖ് റഹ്്മാന്‍ സംബന്ധിച്ചു.

Post a Comment
0 Comments