കുമ്പള: ജനങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ ഏകപക്ഷീയമായി ദേശീയ പാത അതോറിറ്റി കുമ്പളയില്‍ നിര്‍മ്മിക്കുന്ന ടോള്‍ ഗേറ്റ് കാരണം കുമ്പളയിലെ ഹൈവേയില്‍ ട്രാഫിക്ക് ബ്ലോക്ക് മൂലം നിരവധി വാഹനകളാണ് മണിക്കൂറുകളോളം കുടുങ്ങി കിടക്കേണ്ടി വരുന്നത്. ഹൈക്കോടതി ഇടപെടലില്‍ നിലവില്‍ ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ല. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ടോള്‍ പിരിവ് ആരംഭിക്കുകയുള്ളൂ എന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചത്. ടോള്‍ പിരിവ് ആരംഭിക്കാതെ തന്നെ ഇവിടെ വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടെന്നും ഇക്കാര്യത്തില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാകണമെന്നും എകെഎം അഷ്റഫ് എംഎല്‍എ പറഞ്ഞു.
നിലവിലെ. ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം എംഎല്‍എ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിന്‍ ഘട്കരിക്കും എന്‍എച്ച്എഐ കേരള റീജ്യണല്‍ ഓഫീസര്‍,പ്രോജക്റ്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. 22കിലോമീറ്റര്‍ ദൂരത്തില്‍ തലപ്പാടിയില്‍ ഒരു ടോള്‍ ഗേറ്റ് ഉണ്ടായിരിക്കെ മറ്റൊരു ടോള്‍ ഗേറ്റിന് അനുമതി നല്‍കരുത് എന്ന് കേന്ദ്ര മന്ത്രിക്കയച്ച കത്തിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും അയച്ച കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണ്ണരൂപം.
തലപ്പടിയില്‍ തലപ്പാടി- ചെങ്കള റീച്ച് ദേശീയ പാതയില്‍ താത്ക്കാലിക ടോള്‍ ഗേറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 22 കിലോമീറ്ററില്‍ തലപ്പാടിയില്‍ മറ്റൊരു ടോള്‍ ഗേറ്റ് ഉണ്ടായിരിക്കെയാണ് ജനങ്ങളെ ദ്രോഹിക്കാന്‍ കുമ്പളയില്‍ കൂടി ടോള്‍ ഗേറ്റ് പണിയുന്നത്. ടോള്‍ ഗേറ്റ് പണിതതോടെ ഈ ഹൈവേയില്‍ ട്രാഫിക് ബ്ലോക്കില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവില്‍ ഇവിടെ ടോള്‍ പിരിവ് തുടങ്ങിയിട്ടില്ല. ടോള്‍ പിരിവ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായാല്‍ ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചാല്‍ ഇവിടെ കിലോമീറ്ററുകളോളം ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകും. നിലവില്‍ ആംബുലന്‍സിന് പോലും പോകാന്‍ ആവാത്ത സാഹചര്യമാണുള്ളത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നിന്ന് ദിനേന നൂറുക്കണക്കിനാളുകളാണ് മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നത്. ഈ ട്രാഫിക്ക് ബ്ലോക്കില്‍ യഥാസമയം എയര്‍പോര്‍ട്ടില്‍ എത്താനും പ്രയാസപ്പെടുന്നു. കാസര്‍കോട് നിന്ന് നൂറുക്കണക്കിന് രോഗികളാണ് ദിനേന മംഗളൂരുവിലെ വിവിധ ആശുപത്രിയിലേക്ക് പോകുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്നും ആയിരത്തിലേറെ വിദ്യാര്‍ഥികളും മംഗലാപുരത്തെ വിവിധ കോളേജുകളിലും പഠിച്ചുവരുന്നു. ഇവരും കൃത്യസമയത്ത് സ്ഥാപനങ്ങളിലേക്ക് എത്താനാവാതെ ബുദ്ധിമുട്ടുന്നു.
അടിയന്തിര ഇടപെടലിലൂടെ കുമ്പളയിലെ താത്കാലിക ടോള്‍ ഗേറ്റില്‍ നിലവിലുള്ളട് രാഫിക്ക് ബ്ലോക്ക് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്..
കുമ്പള ടൗണിന് സമീപം ടോള്‍ ഗേറ്റ് പണിതാല്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകുമെന്ന് നേരെത്തെ തന്നെ ദേശീയ പാത അതോറിറ്റിയെ അറിയിചതാണെന്നും,22കിലോമീററ്ററില്‍ മറ്റൊരു ടോള്‍ ഗേറ്റ് ഉണ്ടെന്നിരിക്കെ സാധാരണക്കാരായ ജനങളുടെ ദുരിതം കണക്കിലെടുത്ത് ഇവിടെ ടോള്‍ ഗേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കരുത് എന്നും എകെഎം അഷ്റഫ് എംഎല്‍എ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments