കാസര്‍കോട്: ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച 11.91 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ.എ മുഹമ്മദ് റിയാസിനെയാണ് (36) അറസ്റ്റ് ചെയ്തത്. പ്രതിയുടെ മുറിയില്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സമര്‍ഥമായി പിടികൂടിയത്.
സംഘത്തില്‍ എസ്.ഐ അന്‍സാര്‍ എന്‍, പ്രൊബേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മൗഷമി, എസ്.ഐ രാജന്‍, എസ്.സി.പി.ഒ ലിനീഷ് പി.വി, ഗുരുരാജ എ, സി.പി.ഒ ജെയിംസ് എന്നിവര്‍ക്കൊപ്പം ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment
0 Comments