കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ യുവാവിനെ പിറ്റ്- എന്‍.ഡി.പി.എസ് നിയമപ്രകാരം ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവ് മയ്യത്ത് റോഡ് സ്വദേശിയായ അര്‍ഷാദ് കെ (33) എന്നയാളെയാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഹോസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, പയ്യന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ആറു ലഹരിക്കേസുകള്‍ ഉള്‍പ്പെടെ പത്തോളം കേസ്സുകളില്‍ അര്‍ഷാദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ച്ചയായി ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തുന്ന പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് എന്‍.ഡി.പി.എസ് (നിയമപ്രകാരം ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ രണ്ടാമത്തെയും കാസര്‍കോട് ജില്ലയിലെ ഏഴാമത്തെയും അറസ്റ്റാണിത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ പി, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ. സനീഷ് കുമാര്‍, ശ്രീജേഷ് വി, സിവില്‍ പൊലീസ് ഓഫീസര്‍ രമിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment
0 Comments