Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 64കാരന് ദാരുണാന്ത്യം


മേല്‍പ്പറമ്പ്: സ്‌കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 64കാരന് ദാരുണാന്ത്യം. പയോട്ട ഹൗസില്‍ മുഹമ്മദ് അഷ്‌റഫ് പയോട്ടയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഉദുമ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന മുഹമ്മദ് അഷ്‌റഫിനെ അതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് കളനാട് കട്ടക്കാലില്‍വെച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ദേളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ദൈനബി. മക്കള്‍: മന്‍സൂര്‍, മൈനാസ്. മരുമക്കള്‍: റോസാന, ഫര്‍സീന. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഹമീദ്, റസിയ, ജമീല. പരേതരായ കുഞ്ഞബ്ദുല്ല, ഫാത്തിമ എന്നിവരും സഹോദരങ്ങളാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad